സിയോള്‍: ഉത്തര കൊറിയ മൂന്നാമത്തെ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചതിന് പിന്നാലെയാണ് റോക്കറ്റ് വിക്ഷേപണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. യു എന്നില്‍ തങ്ങള്‍ക്കെതിരായ നിലപാടുകള്‍ എടുത്ത അമേരിക്കയ്ക്ക് എതിരെയായിരിക്കും ആണവപരീക്ഷണങ്ങളും റോക്കറ്റ് വിക്ഷേപണങ്ങളും ആദ്യം നടത്താന്‍ ഒരുങ്ങുകയെന്നും ഉത്തര കൊറിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തര കൊറിയയുടെ പ്രതിരോധ കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഉത്തര കൊറിയ നടത്തിവരുന്ന ആണവ പരീക്ഷണങ്ങളും റോക്കറ്റ് വിക്ഷേപണങ്ങളും മറച്ചുവെയ്ക്കുന്നില്ലെന്നും അവ തുടരുമെന്നും പ്രതിരോധ കമ്മീഷന് കൂട്ടിച്ചേര്‍ത്തു. പരീക്ഷണങ്ങളെല്ലാം ലക്ഷ്യം വെയ്ക്കുന്നത് പ്രധാന ശത്രുവായ അമേരിക്കയെ ആയിരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ ആണവപരീക്ഷണങ്ങള്‍ എന്ന് നടത്തുമെന്നും ഏത് വര്‍ഷം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. 2006 ലും 2009 ലുമാണ് ഉത്തര കൊറിയ ആദ്യം ആണവപരീക്ഷണം നടത്തിയത്.
ഉത്തര കൊറിയയുടെ വെളിപ്പെടുത്തലില്‍ ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. യുഎന്‍ സെക്യൂരിറ്റികൗണ്‍സില്‍ കൈക്കോണ്ടിട്ടുള്ള നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളെ എതിര്‍ക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും ഉത്തര കൊറിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: