കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മൂലമ്പിള്ളിയില്‍ വന്ന് സന്ദര്‍ശിച്ചതിനുശേഷം ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. പാക്കേജിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മൂലമ്പിള്ളി പാരിഷ് ഹാളില്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതി കമ്മീഷന് ചെയ്തിട്ട് രണ്ടു വര്‍ഷം തികയുമ്പോഴും പുനരധിവാസപ്രക്രിയ അനശ്ചിതത്വത്തിലാണ്. വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഉത്തരവ് പ്രകാരം പദ്ധതിയില്‍ ലഭിക്കേണ്ട തൊഴില്‍ നല്കുവാന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പുനരധിവാസ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായിട്ടുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ആവശ്യത്തിന് ഫണ്ടില്ല എന്ന കാരണത്താല്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ല. രാജ്യത്തിന്റെ സ്വപ്നപദ്ധതിക്കുവേണ്ടി വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളുടെ സമഗ്രമായ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ രാഷ്ട്രീയമായ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.ആര്.നീലകണ്ഠന്, കെ.രജികുമാര്‍, കുരുവിള മാത്യു, ഏലൂര്‍ ഗോപിനാഥ്, പി.ജെ. സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി.വില്‍സണ്‍, സ്റ്റാന്‍ലി മുളവുകാട്, സാബു ഇടപ്പള്ളി, ജസ്റ്റിന് പി.എ., ജോണി ജോസഫ്, മൈക്കിള്‍ കോതാട്, വി.കെ. അബ്ദുള്‍ഖാദര്‍, മേരി ഫ്രാന്‍സിസ്, എം.പി.ഉണ്ണികൃഷ്ണന്, എം.സി.ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: