ന്യൂദല്‍ഹി: പ്രയാഗയില്‍ മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെ പ്രതിനിധികള്‍ പുണ്യകര്‍മമായ കുംഭമേളയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഹിന്ദുക്കളെ ഭീകരവാദികളെന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രാജിവയ്ക്കണമെന്ന് വിഎച്ച്പി മാര്‍ഗദര്‍ശി അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.
ഹിന്ദുസമൂഹത്തെയും പുണ്യചിഹ്നമായ കാവിയെയും അപമാനിച്ച കോണ്‍ഗ്രസ് ഉടനടി മാപ്പു പറയണം. ഹിന്ദു ഭീകരത, കാവിഭീകരത എന്നൊക്കെ വിശേഷിപ്പിച്ച് പവിത്രമായ ഹിന്ദുസംസ്കാരത്തെ അധിക്ഷേപിക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്തത്. മന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഹിന്ദുസമൂഹത്തോട് മാപ്പു പറഞ്ഞില്ലെങ്കില്‍ സന്ന്യാസി സമൂഹം ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
ആഗോളമാകട്ടെ, പ്രാദേശികമാകട്ടെ പാക്കിസ്ഥാനി ഭീകരവാദത്തെ എതിര്‍ക്കുന്ന ആഭ്യന്തരമന്ത്രിയെയാണ് ഈ രാജ്യത്തിനാവശ്യം. പാക്കിസ്ഥാനില്‍ നിന്നും ഹിന്ദുസമൂഹത്തിന് നേരിടേണ്ടി വന്ന അന്യായങ്ങളും അതിക്രമങ്ങളും ആരും മറന്നിട്ടില്ല. ഹിന്ദുസമൂഹത്തെയും കാവിവസ്ത്രധാരികളെയും അക്രമികളെന്നും ഭീകരവാദികളെന്നും മുദ്രകുത്തുന്നത് ഈ സമൂഹവും സന്ന്യാസിവൃന്ദവും ഒരിക്കലും സഹിക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ മസ്തിഷ്ക പ്രക്ഷാളന സമ്മേളനത്തിനു ശേഷമാണ് നെറികെട്ട പ്രസ്താവന പുറത്തുവന്നത്. ഹിന്ദുസമൂഹത്തെ താറടിച്ചു കാണിക്കുവാന്‍ വത്തിക്കാന്റെ ക്രിസ്ത്യന്‍ പ്രതിനിധിയായ സോണിയ കുറേക്കാലമായി പരിശ്രമിച്ചുവരികയാണ്. സന്ന്യാസി സമൂഹത്തിലെ മുതിര്‍ന്ന സന്ന്യാസിയായ കാഞ്ചിയിലെ ശങ്കരാചാര്യ സ്വാമിയെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യിച്ച് തടവിലിട്ടിരുന്നത് ഇതിന് തെളിവാണ്. സോണിയ നയിക്കുന്ന കോണ്‍ഗ്രസ് തുടരുന്ന ഹിന്ദുവിരുദ്ധ അജണ്ടയ്ക്കെതിരെ ഹിന്ദുസമൂഹം ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഷിന്ഡെക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ഈ പ്രക്ഷോഭം കൊടുങ്കാറ്റായി മാറും. അദ്ദേഹം ചൂണ്ടിക്കാട്ടി.
കുംഭമേളയില്‍ വിശ്വഹിന്ദുപരിഷത്ത് ഹിന്ദു അജണ്ട മുന്നോട്ടു വയ്ക്കുകയാണ്. 100 കോടി ഹിന്ദുക്കള്‍ സാംസ്കാരിക പൈതൃകം പേറി ജീവിക്കുന്ന രാജ്യത്ത് ഹിന്ദുധര്‍മത്തിന് അപചയം നേരിടാന്‍ അനുവദിക്കില്ല. ഭഗവാന് രാമന് ജന്മസ്ഥാനത്ത് താത്കാലിക ക്ഷേത്രത്തില്‍ കഴിയുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നു. അയോധ്യയിലെയും ഇതരഭാഗങ്ങളിലെയും സന്ന്യാസിവൃന്ദം രാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രനിര്‍മാണത്തിനായി എത്രയും വേഗം പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണം. കോണ്‍ഗ്രസില്‍ നിന്നും ഇനിയും ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സഹിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: