രാഷ്ട്രത്തിന്റെ സ്വരൂപം ‘ഏകജനത’യുടെ സാമൂഹ്യമായ മൂലപ്രകൃതിയാണ് നിര്‍ണയിക്കുന്നത്. ഇതുതന്നെയാണ് ചിതി. കാലദേശാവസ്ഥകള്‍ക്കനുസരിച്ച് ബാഹ്യരൂപത്തില്‍ എന്തെന്തുമാറ്റങ്ങള്‍ വന്നുചേര്‍ന്നാലും ശരി, ഈ മൂലപ്രകൃതി ഒരിക്കലും മാറുന്നില്ല. ഏതേത് ആദര്‍ശങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടിയാണോ രാഷ്ട്രം ആവിര്‍ഭവിക്കുന്നത്, അവയോട് നീതിപുലര്‍ത്തുന്നിടത്തോളം കാലം ചിതി നിലനില്ക്കുകതന്നെ ചെയ്യും. രാഷ്ട്രത്തിന്റെ ചൈതന്യവും ക്ഷയിക്കാതെ നിലനില്ക്കും. ഏറ്റവും വലിയ ത്യാഗങ്ങള്ക്കുപോലും രാഷ്ട്രം തയ്യാറാവും. അത്യന്തം ഗംഭീരങ്ങളായ പ്രതിസന്ധികളെപ്പോലും വിജയപൂര്‍വം തരണം ചെയ്യും.
ഇക്കാര്യത്തില്‍ വ്യക്തിജീവിതവും രാഷ്ട്രജീവിതവും ഒരുപോലെയാണ്. ഒരു വ്യക്തി ബാല്യാവസ്ഥമുതല് വൃദ്ധാവസ്ഥവരെ നിരവധി പരിവര്ത്തനങ്ങള്ക്കിടയിലൂടെ സുഖദുഃങ്ങളും ജയപരാജയങ്ങളും ഉന്നതികളും അവനതികളും നേരിട്ടുകൊണ്ടുതന്നെ തന്റെ ജീവിതയാത്ര പൂര്‍ത്തിയാക്കുകയും തനത് വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍, നന്മതിന്മകളേയും, ഗ്രാമ്യേഗ്രാമ്യങ്ങളെ വിലയിരുത്തിക്കൊണ്ട് നല്ലതും ചീത്തയുമായ ഓരോ സന്ദര്‍ഭവും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതുപോലെതന്നെ ഏകജന രൂപത്തിലുള്ള രാഷ്ട്രവും മാതൃഭൂമിയോട് അനന്യനിഷ്ഠ പുലര്‍ത്തിക്കൊണ്ട്, സ്വന്ത മൂലപ്രകൃതി (ചിതി)യെ ജാഗ്രത്തായി നിലനിര്‍ത്തുക മാത്രമല്ല, സമര്‍ത്ഥവും ശക്തിസമ്പന്നവും സ്വാവലംബനശീലവും കാര്യക്ഷമതയോടുകൂടിയതും സര്‍വ പരിതസ്ഥിതികളിലും നവോന്മേഷം പ്രദാനം ചെയ്യുന്നതുമായ ശക്തിയോടുകൂടി വിജയപൂര്‍വം നിലനില്ക്കുകയും ചെയ്യുന്നു.
- – പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: