പെരുമ്പാവൂര്‍: കഴിഞ്ഞ ഏഴ് വര്‍ഷമായി ഒക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആക്സന്സ് പ്ലൈവുഡ് കമ്പനിക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. 2007 മുതല്‍ കുളത്തുങ്ങമാലി പട്ടികജാതി കോളനിയോട് ചേര്‍ന്ന് ഈ കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ കര്‍മസമിതി ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു കുളത്തുങ്ങമാലി വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഈ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്നുള്ള വിവരം വെളിപ്പെട്ടത്.
എന്നാല്‍ ഇത്രയും കാലം ലൈസന്‍സില്ലാതെ ഇവിടെ ഇത്തരത്തില്‍ കമ്പനി പ്രവര്‍ത്തനം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ബിനു കുളത്തുങ്ങമാലിയും സെക്രട്ടറി വി.എസ്.ഷിബുവും പറഞ്ഞു. പരിസരപ്രദേശത്തുള്ള ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനിക്കെതിരെ നാട്ടൂകാര്‍ നിരന്തര സമരത്തിലായിരുന്നു. ലൈസന്‍സില്ലാതെ ഇത്രയും നാള് പ്രവര്‍ത്തിച്ചതിലെ ക്രമേക്കേടുകള്‍ അന്വേഷിക്കണമെന്നും കര്‍മ്മ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: