ആലുവ: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് യുവമോര്‍ച്ചയുടെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ചൊവ്വര റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ നടന്ന ക്യാമ്പ് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബാബു കരിയാട് ഉദ്ഘാടനം ചെയ്തു. തൃപ്പുറയാര്‍ ക്ഷേത്രം പ്രസിഡന്റ് എം.കെ.ശിവരാമന് അധ്യക്ഷത വഹിച്ചു.
ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി കെ.എസ്.സുനില്‍ കുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി ടി.കെ.സഹദേവന്, സ്വാമി വിവേകാനന്ദ ആഘോഷസമിതി പ്രസിഡന്റ് ടി.ബി.ഹരി, വിഎച്ച്പി ജില്ലാ സമിതി അംഗം വി.ബി.രാജേഷ് ബാബു, ഗ്രാമസേവാ സമിതി അംഗം പി.ആര്.കെ.മേനോന് എന്നിവര്‍ പ്രസംഗിച്ചു. അജീഷ് ചിലമ്പിള്ളി സ്വാഗതവും ഒ.എന്‍.അരുണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: