ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ എയ്ക്ക് പ്രവിശ്യയാണ്. സമീപ പ്രദേശങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് പ്രാദേശിക വൃത്തങ്ങള്‍ വ്യചമാക്കി. സുമാത്രാ ദ്വീപിന്റെ പടിഞ്ഞാറന്‍ അറ്റത്താണ് എയ്ക്ക് പ്രവിശ്യ. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാ ല്‍ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
2004-ല്‍ ഈ മേഖലയില്‍ ഉണ്ടായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഏഷ്യന്‍ മേഖലയില്‍ നിന്നും രണ്ടര ലക്ഷത്തോളം ആളുകള്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: