ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണം വീണ്ടും അനിശ്ചിതത്വത്തില്‍. തെലുങ്കാന സംസ്ഥാന രൂപീകരണം സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമതിയ്ക്ക് നല്കിയ പ്രത്യേക കുറിപ്പിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് അറിയിച്ചത്. തെലുങ്കാന പ്രശ്നം പരിഹാരിക്കാന്‍ സര്വ്വകക്ഷഇ യോഗത്തിന് നല്കിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി ഈ മാസം 28ന് അവസാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന രൂപീകരണത്തിനെതിരെ പ്രത്യേക കുറിപ്പ് നല്‍കിയത്.
തെലുങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ മറ്റിടങ്ങളിലും പുതിയ സംസ്ഥാനങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമാകുമെന്നും ഇത് ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ബംഗാളിലെ ഡാര്‍ജ്ലിംഗ് ആസ്ഥാനമായി ഗൂര്‍ഖാ ലാന്‍ഡ്, ആസാമില്‍ ബോഡോലാന്റ്, ഉത്തര്‍പ്രദേശില്‍ ഹരിതപ്രദേശ്, മഹാരാഷ്ട്രയില്‍ വിദര്‍ഭ കൂടാതെ പൂര്‍വ്വാഞ്ചല്‍ സംസ്ഥാനങ്ങള്‍ക്കായി പ്രക്ഷോഭം ഉണ്ടായേക്കാം. ചൈന, നേപ്പാള്‍, മ്യാന്മര്, എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
ആന്ധ്രാപ്രദേശിനെ വിഭജിച്ച് സീമാന്ധ്ര സംസ്ഥാന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എമാരും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തെലുങ്കാന മേഖലയില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജയ്പാല് റെഡ്ഡി അടക്കമുള്ള കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും തെലുങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന രൂപീകരണം കേന്ദ്ര സര്‍ക്കാരിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: