വിദേശികള്‍ ഇപ്പോള്‍ നമ്മളെക്കാള്‍ നിഷ്ഠയുള്ളവരാണ്. ഹരേകൃഷ്ണ പ്രസ്ഥാനക്കാരെ നോക്ക്. എന്തു ആചാരമാണ്. അഞ്ചുവയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തലയില്‍ ചേലയിടും. മന്ത്രജപവും അനുഷ്ഠാനവുമായി വളരെക്കാലം കഴിയുന്നു. കുടിലുകള്‍ കെട്ടി ഏകാന്തമായി തപസ്സ് ചെയ്യുന്നു.
ഭാരതം പാശ്ചാത്യരെ അനുകരിക്കുന്നു. എന്നാല്‍ പാശ്ചാത്യര്‍ ഭാരതത്തെ അനുകരിക്കുന്നു. മുമ്പു നമ്മുടെ നാട്ടില്‍ ദുഃഖംവരുമ്പോള്‍ തപസുചെയ്യുമായിരുന്നു. ഇന്ന് ജനങ്ങള്‍ കള്ളും കഞ്ചാവും സിനിമയും ഒക്കെ ആസ്വദിച്ച് ദുഃഖം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം ശരീരത്തിന് വലിയ കേടാണ്. കള്ളും കഞ്ചാവുംകൊണ്ട് എന്തുരസമാണുള്ളത്. ആദ്യം അതിന്റെ ഭവിഷ്യത്ത് അറിയുകയില്ല. ശരീരത്തിന്റെ ഊര്‍ജം വലിച്ചെടുത്ത് നശിപ്പിക്കുന്നതിനാലാണ് ലഹരിയെന്ന് പറയുന്നത്.
ഇവ ഉപയോഗിക്കുന്നത് ശീലിച്ചുകഴിഞ്ഞാല്‍ തളര്ന്നുപേകുകയേയുള്ളൂ. അവരുടെ ആയുസും പോയി, ആരോഗ്യവും പോയി രോഗപീഡയുമായി. അതൊരിക്കലും ചികില്‍സിച്ചു മാറ്റാനും സാധിക്കുകയില്ല. ഈ ലഹരിയെല്ലാം തുടക്കത്തില്‍ വളരെ രസമായി തോന്നിയേക്കാം. പിന്നെ ശരീരത്തെ നശിപ്പിക്കും. ഞരമ്പിനെ തളര്‍ത്തും, ശരീരത്തിലെ ജലാംശം വലിച്ചെടുത്തു വറ്റിക്കും. വര്‍ഷംതോറും ഉപയോഗിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കേണ്ടിവരും. എങ്കിലേ ലഹരി കിട്ടൂ. അവയ്ക്ക് പിടിച്ചെടുക്കാന്‍ ദേഹത്ത് ജലമില്ല. ക്രമേണ ഞരമ്പിന് വെട്ടലുണ്ടാകും. പിന്നെ തളരും. ആദ്യം ഒരു വശമായിരിക്കും തളരുന്നത്. പിന്നീട് ശരീരം മുഴുവന്‍ തളരും. ഇരുപത്തഞ്ചുകാരെ കണ്ടാല്‍ നൂറുവയസ് തോന്നും. അവന്റെ മുഖത്തുള്ള ഐശ്വര്യം നഷ്ടമാകും. അവനില്നിന്നുള്ള കുഞ്ഞിനും വൈകല്യങ്ങള്‍ കാണും. അതുകൊണ്ട് ലഹരിയിലൊന്നും വീണുപോകാതെ കുട്ടികളെ ശ്രദ്ധിക്കണം.
- മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: