ഹൈദരാബാദ്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ എം.പി അസദുദ്ദീന്‍ ഒവൈസിയുടെ അറസ്റ്റില്‍ ആന്ധ്ര പ്രദേശില്‍ വ്യാപക പ്രതിഷേധം. പലയിടത്തും അക്രമമുണ്ടായി. പോലീസ് പ്രതിഷേധക്കാരെ നേരിട്ടു. ഹൈദരാബാദിലെ ന്യൂനപക്ഷ സ്വാധീന കേന്ദ്രങ്ങളില്‍ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പ്രതിഷേധത്തെ തുടര്‍ന്നു ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഓട്ടൊറിക്ഷകളും അടക്കമുള്ളവ നിരത്തിലിറങ്ങിയിട്ടില്ല. ഹര്‍ത്താലിനെ തുടര്‍ന്നു ജനജീവിതം ബുദ്ധിമുട്ടിലായി. 14 ദിവസത്തെ റിമാന്റില്‍ അസദുദീന് ഒവൈസിയെ ജയിലിലടച്ച സാഹചര്യത്തില്‍ സാമുദായികമായ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അങ്ങിങ്ങായി അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ നേരത്തേ കസ്റ്റഡിയിലെടുത്ത അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരനും എം.എല്‍.എയുമായ അക്ബറുദ്ദീന്‍ ഉവൈസിയും ഇതേ കേസില്‍ പ്രതിയാണ്. 2005ല്‍ മെഡാക് കളക്ടര്‍ എ.കെ. സിംഗാളിനെ വഴിതടഞ്ഞ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: