അള്‍ജിയേഴ്സ് : ഭീകരര്‍ ആക്രമണം നടത്തിയ പ്രകൃതി വാതക പ്ലാന്റില്‍ അള്‍ജീരിയന്‍ പട്ടാളം നടത്തിയ തെരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണ സംഖ്യ 80 കവിഞ്ഞതായാണ് സൂചന. ഞായറാഴ്ച്ച സൈന്യം നടത്തിയ തെരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നതിനാല്‍ അവ ഭീകരരുടേതാണോ ബന്ദികളുടേതാണോ എന്ന് വ്യക്തമല്ല.
നാലു ദിവസത്തെ അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് ശനിയാഴ്ച്ചയാണ് അള്‍ജീരിയന്‍ സൈന്യം ഭീകരര്‍ കൈയ്യടക്കി വച്ച റിഫൈനറിയില്‍ ആക്രമണം അഴിച്ചു വിട്ടത്. ബന്ദികളെ മുഴുവന്‍ വധിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ പദ്ധതി തകന്ക്കാനാണ് ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അയല്‍ രാജ്യമായ മാലിയില്‍ ഫ്രെഞ്ച് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് ഏതെങ്കിലും രാജ്യം പിന്തുണ നല്കിയാല് അ രാജ്യത്തില്‍ ഇത്തരം ആക്രമണങ്ങള്‍ തങ്ങള്‍ വീണ്ടും നടത്തും എന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: