കൊച്ചി: നിര്‍മാതാക്കളുടെ സംഘടന നടന് പൃഥ്വിരാജിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിനാണ് പൃഥ്വിരാജിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിലക്കിയത്. പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മയടക്കമുള്ള സംഘടനകള്‍ക്ക് അസോസിയേഷന് കത്തുനല്‍കിയിരുന്നു. ഷാജി കൈലാസ് ചിത്രമായ ‘രഘുപതി രാഘവ രാജാറാം’ മുടങ്ങിയതിനെത്തുടര്‍ന്ന് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന വാഗ്ദാനം നടന് പാലിച്ചില്ലെന്ന നിര്‍മാതാവിന്റെയും സംവിധായകന്റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്നലെ കൊച്ചിയില്‍ ഇന്നലെ ഫെഫ്കയുടെയും അമ്മയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് വിലക്ക് നീക്കാന്‍ തീരുമാനമായത്. ഉചിതമായ വിഷയം തിരഞ്ഞെടുത്ത് ഷാജി കൈലാസ് സംവിധാനംചെയ്യുന്ന ഒരു ചിത്രത്തിലും അഭിനയിക്കാമെന്ന് പൃഥ്വിരാജ് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് വിലക്ക് നീക്കിയത്. റോഷന് ആന്‍ഡ്രൂസിന്റെ ‘മുംബൈ പൊലീസി’ല്‍ അഭിനയിക്കുകയാണ് പൃഥ്വി. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനുശേഷം ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്നാണ്് പൃഥ്വി ഉറപ്പുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: