കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 2012ലെ നിര്‍മ്മല്‍ പുരസ്കാരം കേരളത്തിന് ലഭിക്കുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. നിര്‍മ്മല്‍ പദവി ലഭിക്കുന്നതിനായുള്ള മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ എം.ജി. ശശി, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരി തുടങ്ങിയവര്‍ സംസാരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കടുത്തു. പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശില്പശാലയില് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം ഇല്ലെന്ന് ഉറപ്പാക്കുക, സ്ക്വാഡ് അംഗങ്ങള്‍ എല്ലാ സ്കൂളുകളും സന്ദര്‍ശിച്ച് ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പാക്കുക, അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ അവ നടപ്പാക്കുക, ജല ലഭ്യത ഉറപ്പാക്കുക, എല്ലാ അംഗനവാടികളിലും പരിശോധന നടത്തുക, അംഗനവാടികളുടെ ടോയ്ലറ്റിന്റെ വൃത്തി, ജല ലഭ്യത, ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുക, അംഗനവാടി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കക്കൂസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, കമ്മ്യൂണിറ്റി കോംപ്ലക്സുകള്‍ സന്ദര്‍ശിക്കുക, ഇവ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക, അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ നടപ്പാക്കുക, ജല ലഭ്യത ഉറപ്പാക്കുക, പഞ്ചായത്ത് പ്രദേശമാകെ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, ഖരദ്രവ മാലിന്യ സംസ്കരണത്തിന് നടപടിയെടുക്കുക, പഞ്ചായത്തില്‍ മാലിന്യ കൂമ്പാരമില്ലാതെയും വെള്ളക്കെട്ടില്ലാതെയും സൂക്ഷിക്കുക, പൊതു നിരത്ത്, ഓടകള്‍ വൃത്തിയാക്കുന്നതിന് നടപടി കൈക്കൊള്ളുക, പ്രത്യേക കൂടുംബശ്രീ അയല്‍ക്കൂട്ടതല യോഗങ്ങളും ചര്‍ച്ചയും സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: