തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ പറ ഉത്സവത്തോടനുബന്ധിച്ച് തോണിയാത്ര നടന്നുവരുന്ന പൂര്‍ണ്ണാനദിയും തോണിക്കടവുകളും മാലിന്യവിമുക്തമാക്കുകയും പൈതൃക സമ്പത്തായി പ്രഖ്യാപിച്ച് സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാലഗോകുലം തൃപ്പൂണിത്തുറ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. പൂര്‍ണ്ണാനദിയുടെ കിഴക്കേ തോണിക്കടവില്‍ കൂടിയ യോഗത്തില്‍ ബാലഗോകുലം മേഖലാദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍ണ്ണാനദി സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ വൈക്കം രാമചന്ദ്രന്, കണ്‍വീനര്‍ പി.സോമനാഥന്, തപസ്യകലാസാഹിത്യ വേദി തൃപ്പൂണിത്തുറ മേഖലാ അദ്ധ്യക്ഷന്‍ രാമഭദ്രന് തമ്പുരാന് മേലേത്ത് രാധകൃഷ്ണന്, ടി.പി.എസ്.നായര്‍, കെ.ജി.ശ്രീകുമാര്‍ ബി.വിദ്യാസാഗരന്, ഹരിമോഹനവര്മ്മ, ചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. വിദ്യാജ്യോതി പദ്ധതി അഭിമാനകരമെന്ന് മുഖ്യമന്ത്രി പള്ളുരുത്തി: വിദ്യാജ്യോതി പദ്ധതിനാടിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സൂക്ലിലെ മുഴുവന്‍ പ്ലസ്വണ്വിദ്യാര്ത്ഥികള്ക്കും ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ സൗജന്യമായി നല്‍കുന്നപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കമ്പ്യൂട്ടര്‍ യുഗത്തില്‍ നാം പിന്നിലാവാന്‍ പാടില്ല. സ്കൂളിലെ വിദ്യാര്‍ത്ഥി അഭിജിത്ത് രവീന്ദ്രന് ആദ്യ കമ്പ്യൂട്ടര്‍ മുഖ്യമന്ത്രി നല്കി. എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മെത്രാന് ഡോ.ജോസഫ് കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജെ.സുധാംബിക, ഉഷാപ്രദീപ്, വിവേക് പ്രകാശ്, പീറ്റര്‍ തൈക്കൂട്ടത്തില്‍ ,കെ.കെ.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: