കൊച്ചി: മുംബൈ ഭീകരാക്രമണ കേസില്‍ വധി ശിക്ഷ ലഭിച്ച കസബിനു വേണ്ടി മയ്യത്തു നമസ്കാരം നടത്തിയ തൃക്കാക്കര ജുമാമസ്ജിദ് ഖത്തീബ് ആയിരുന്ന എ.പി.അബ്ദു റൗഫ് മൗലവിക്കും സംഘാടകര്‍ക്കുമെതിരെ നിയമ നടപടി എടുക്കാതെ അധികാരികള്‍ കേസ് അട്ടമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്.സജി ആരോപിച്ചു. പോലീസ് അധികാരികള്‍ എത്രയും പെട്ടന്ന് അന്വേഷണം നടത്തികുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഭീകരാക്രമണത്തിലൂടെ നിരപരാധികളേയും പോലീസ് ഉദ്യോഗസ്ഥന്മാരേയും വധിച്ച കൊടു ഭീകരനുവേണ്ടി മയ്യത്തു നമസ്കാരം നടത്തുക വഴി പാകിസ്ഥാന്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണത്തെ പിന്തുണയ്‌ക്കുകയാണു ചെയ്യുന്നത്. കസബിന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ പോലും നടക്കാത്ത മയ്യത്ത് നമസ്ക്കാരം കേരളത്തില്‍ നടന്നു എന്ന കാര്യം അതീവ ഗൗരവത്തോടെ ആഭ്യന്തര വകുപ്പ് പരിഗണിക്കെണ്ടതാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ പോലീസ് അധികാരികള്‍ നടപടി സ്വീകരിക്കാത്തത് ദേശ ദ്രോഹപ്രവര്‍ത്തനത്തിനു പച്ചക്കൊടി കാട്ടുന്നതിനു തുല്യമാണ്. വിവിധ മുസ്ലീം സംഘടനകള്‍ മയ്യത്തു നമസ്ക്കാരത്തെ എതിര്‍ത്ത് രംഗത്തുവന്നതിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്‍.കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍, ജോയിന്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍, എ.റ്റി.സന്തോഷ്, ട്രഷറര്‍ ബാലകൃഷ്ണന്‍ നീലിയത്ത്, സുധാകരന്‍ കൂടത്തില്‍, പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക