കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്പ്യൂട്ടര്‍വത്കരണം നടത്തുന്നതിന്റെ ഭാഗമായി കയര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ അംഗങ്ങളായ 60 വയസ്സ് പൂര്‍ത്തിയാകാത്ത മുഴുവന്‍ കയര്‍ തൊഴിലാളികളും ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നീ രേഖകളും , ക്ഷേമനിധി വിഹിതവുമായി താഴെ പറയുന്ന സ്ഥലങ്ങളിലും തീയതികളിലും സമര്‍പ്പിക്കണം.
മണകുന്നം പറവൂര്‍ കയര്‍ സംഘത്തിലെ തൊഴിലാളികള്‍ 22-ന് മണകുന്നം പറവൂര്‍ കയര്‍ സംഘം ഓഫീസിലും, ഉദയംപേരൂര്‍ പഞ്ചായത്തിലെ കയര്‍ തൊഴിലാളികള്‍ 24-ന് , ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിലും ഹാജരാകണം.
ക്ഷേമനിധിയില്‍ നിലവില്‍ അംഗമാകാത്തവര്‍ക്കും പുതിയതായി ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്. പെന്ഷന് പറ്റുന്ന കയര്‍ തൊഴിലാളികളും പെന്ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള തൊഴിലാളികളും ക്യാമ്പില്‍ ഹാജരാകേണ്ടതില്ല. ക്ഷേമനിധിയില്‍ ചേരുന്നതിന്റെ അപേക്ഷകള്‍ ക്യാമ്പുകളില്‍ നിന്ന് ലഭിക്കും.
അംഗങ്ങളാകുന്നതിനുള്ള പ്രായ പരിധി 18 വയസ്സു മുതല്‍ 55 വയസ്സ് വരെയാണ്. കയര്‍ രംഗത്ത് തൊഴില്‍ ചെയ്യുന്ന ആളെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്മെന്റ് അസിസ്റ്റന്റ് സര്‍ജനില്‍ താഴെയല്ലാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിഹിതം 240 രൂപയും പാസ്ബുക്ക് വിലയായ 10 രൂപ എന്നിവയാണ് അംഗമാകുന്നതിന് ആവശ്യമായ രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: