ന്യൂദല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടേയും പാക്കിസ്ഥാനില്‍ നിന്നും ജമ്മുകാശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളുടേയും വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അതിര്‍ത്തിയിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കമ്മീഷന് പറയുന്നത്. രാജ്യതാല്പ്പര്യത്തേയും സുരക്ഷയേയും പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന കമ്മീഷന്റെ തീരുമാനത്തോട് പ്രതിരോധ വകുപ്പിനും യോജിപ്പാണ് ഉള്ളത്. സൈന്യത്തിനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് ഉള്ളത്.
വിവരാവകാശ നിയമപ്രകാരം സൈന്യത്തിന്റെ വിവരങ്ങള്‍ അറിയാനുള്ള അനുമതി കമ്മീഷന് നല്‍കുന്നുണ്ട്. എന്നാല്‍ നേരിട്ട് ഈ വിവരങ്ങളുടെ പകര്‍പ്പ് അപേക്ഷകന് ലഭിക്കില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിലെ വിവരാവകാശ കമ്മീഷന് തന്നെ ഈ വിവരങ്ങള്‍ നല്‍കുമെന്നാണ് കമ്മീഷന് പറയുന്നത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനവും സൈനികര്‍ക്കുണ്ടായ അപകടങ്ങളുടേയും വിവരങ്ങള്‍ അപേക്ഷയുടെ മറുപടിയായി നല്‍കാമെങ്കിലും എല്ലാ വിവരങ്ങളും നല്കാന് സാധിക്കില്ലെന്നാണ് സൈന്യത്തിലെ വിവരാവകാശ കമ്മീഷണന് ഓഫീസര്‍ പറയുന്നത്. സൈന്യത്തില്‍ നിന്നും മറ്റ് അതോറിറ്റിയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചില്ലായെങ്കില്‍ വിവരാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുകയും ചെയ്തിരുന്നു. 2009-2010, 2010-2011 ലെ വിവരങ്ങള്‍ ശേഖരിക്കാനും, ഇത് ഭാഗികമായോ, പൂര്‍ണമായോ പുറത്തുവിടാമെന്നും കേന്ദ്ര കമ്മീഷനും, സൈന്യവും തമ്മില്‍ ധാരണയാകുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര കമ്മീഷന്റെയും, സൈന്യത്തിന്റെയും തീരുമാനത്തോട് യോജിപ്പില്ലെന്ന് വിവരാവകാശ കമ്മീഷന് എം.എല്‍ ശര്‍മ്മ പറഞ്ഞു. സൈന്യത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പല ഭാഗങ്ങളില്‍ നിന്നും ആദ്യം ആവശ്യമുയര്‍ന്നത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് എല്ലാവരും തന്നെ അഭിപ്രായപ്പെട്ടത്. രണ്ട് കലണ്ടര്‍ വര്‍ഷത്തെ വിവരങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ പുറത്തുവിടാമെന്നാണ് അന്ന് തീരുമാനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 12ന് വിഷയം വീണ്ടും കമ്മീഷന് മുമ്പാകെ വരുകയും രണ്ട് വര്‍ഷത്തെ വിവരങ്ങള്‍ സൈന്യം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയിലെ നേരിയ സംഘര്‍ഷങ്ങളും, സൈനികോദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കമ്മീഷന് സമര്‍പ്പിച്ചത്. എന്നാല്‍ സൈന്യം സമര്‍പ്പിച്ച വിവരങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഇത് പുറത്തുവിടരുതെന്ന് സൈന്യം അറിയിച്ചിരുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ഇത് ബാധിക്കുമെന്നും സൈന്യം ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തിന്റെ നിര്‍ദ്ദേശത്തെ അനുകൂലിച്ച വിവരാവകാശ കമ്മീഷന് സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: