ന്യൂദല്‍ഹി: മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരില്‍ ഒരാളും ലഷ്കര്‍ കമാന്‍ഡറുമായ ഡേവിഡ് ഹെഡ്ലിയുടെ മുന്‍ ഭാര്യ ഫൈസയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ. ഇതു സംബന്ധിച്ച കത്ത് മൊറോക്കന്‍ സര്‍ക്കാരിനു കൈമാറി.
നേരത്തേയും ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യ കത്തു നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മടക്കി അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണു കത്തയച്ചത്. രാജ്യത്തിന്റെ നിയമപ്രകാരം രേഖകളുടെ ഫ്രഞ്ച് ഭാഷയിലുള്ള പകര്‍പ്പ് കൂടി ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ടാണു കത്തു മടക്കി അയച്ചത്.
നയതന്ത്ര മേഖലയില്‍ മൊറോക്കന്‍ സര്‍ക്കാര്‍ ഫ്രഞ്ച് ഭാഷയാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: