കൊച്ചി: പ്ലൈവുഡ് മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് തമിഴ്നാട് മുന്‍ചീഫ് സെക്രട്ടറി പി.സി.സിറിയക് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി നേതാവ് വര്‍ഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സീതാരാമന്, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, ഫ്രാന്‍സിസ് കളത്തിങ്കല്‍, ജോണ്‍ പെരുവന്താനം, ശശിധരന് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്ലൈവുഡ് കമ്പനികളില്‍ നിന്നുള്ള മലിനീകരണം ജില്ലയില്‍ അതിരൂക്ഷമായിരിക്കുകയാണ്. ജില്ലയില്‍ കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്ത് മാത്രം 35 വന്‍കിട ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് ഇതില്‍ ഏറെയും കമ്പനികളില്‍നിന്നുമുള്ള മലിനീകരണം മൂലം സമീപ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കടുത്ത വേനലില്‍പ്പോലും കിണര്‍ നിറയെ വെള്ളമുണ്ടെങ്കിലും ശുദ്ധജലത്തിനായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടുത്തുകാര്‍ക്ക്. രാത്രി കാലങ്ങളില്‍ പ്ലൈവുഡ് കമ്പനികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെങ്കിലും മിക്ക കമ്പനികളും രാത്രിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറേ പ്ലൈവുഡ് കമ്പനികളില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലൈവുഡ് കമ്പനികളില്‍നിന്നുമുള്ള മലിനീകരണം തടയുന്നതിന് ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണബോര്‍ഡും തുടക്കം മുതലെ കമ്പനികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ച് പോരുന്നതെന്ന് വ്യാപകമായ പരാതി നിലനില്‍ക്കുകയാണ്.
ഇതിനിടെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്ലൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയുക, മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചത് കളക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം മാസങ്ങള്‍ പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: