മലപ്പുറം: സ്കൂള്‍ കലാമേളക്ക് ഇന്ന് കൊടിയിറക്കം. കിരീടത്തിനായുള്ള പോരാട്ടത്തില്‍ കോഴിക്കോടും തൃശ്ശൂരും ഇഞ്ചോടിഞ്ച് പൊരുതുന്നു. രാത്രി വൈകി ഫലം വരുമ്പോള്‍ കോഴിക്കോട് തൃശ്ശൂരിനെക്കാള് നാല് പോയന്റ് മുന്നിലാണ്. രാത്രി വൈകി നടന്ന മത്സര ഫലങ്ങളും ഇന്ന് നടക്കാനിരിക്കുന്ന മിമിക്രി, മോണോആക്ട് മത്സര ഫലങ്ങളും പുറത്തുവന്നാലേ കിരീടാവകാശിയെ നിര്ണ്ണയിക്കാനാകുവെന്നതാണവസ്ഥ.
മലപ്പുറമാണ് മൂന്നാംസ്ഥാനത്ത്. രണ്ട് പോയന്റ് വ്യത്യാസത്തില്‍ പാലക്കാട് നാലാംസ്ഥാനത്തുണ്ട്. സംസ്കൃത കലോത്സവത്തില്‍ 90 പോയന്റുവീതം നേടി പാലക്കാടും കണ്ണൂരും ജേതാക്കളായി. 88 പോയന്റ് വീതം നേടിയ തൃശ്ശൂര്‍, കോട്ടയം, കാസര്‍ക്കോഡ്, മലപ്പുറം ജില്ലകളാണ് രണ്ടാസ്ഥാനത്ത്. 86 പോയന്റ് നേടി എറണാകുളവും കൊല്ലവും മൂന്നാംസ്ഥാനം പങ്കിട്ടു.
അറബിക് സാഹിത്യോത്സവത്തില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകള്‍ 90 പോയന്റുവീതം നേടി മുന്നിലെത്തി. 88 പോയന്റ് നേടിയ കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരം, വയനാട്, ആലപ്പുഴ ജില്ലകള്‍ 84 പോയന്റുവീതം നേടി മൂന്നാംസ്ഥാനത്തെത്തി. മത്സര ഫലങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശ്ശൂരാണ് മുന്നില്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തും പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോടിനാണ് പോയന്റുകള്‍ കൂടുതല്‍. രണ്ടാംസ്ഥാനത്ത് തൃശ്ശൂരും. മലപ്പുറം മൂന്നാംസ്ഥാനത്താണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ വിദ്യാലയം പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്കൂളാണ് – 70 പോയന്റ്. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്കൂള്‍ 57 പോയന്റ് നേടി രണ്ടാമതെത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് 56 പോയന്റുമായി മൂന്നാമതെത്തി.
ഹയര്‍സെക്കണ്ടറിയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്കൂളിനാണ് കൂടുതല്‍ പോയന്റ് – 110. തൊടുപുഴ കുമാരമംഗലം എം കെ എന്‍ എം എച്ച് എസ് എസ് ആണ് രണ്ടാംസ്ഥാനത്ത് – 91 പോയന്റ്. ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ 86 പോയന്റ് നേടി മൂന്നാമതെത്തി.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: