അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (1949-2011) സത്യാന്വേഷിയായ ഒരെഴുത്തുകാരനായിരുന്നു. ദൈവം മഹത്വമുള്ളവനല്ല (ഏീറ ശെ ിീേ ഴൃലമി) ഒരു അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലറായി രൂപാന്തരപ്പെടുകയും ചെയ്തു. 2012 ല്‍ പുറത്തുവന്ന അൃഴൗമയഹ്യ എന്ന ലേഖന സമാഹാരം പ്രമേയത്തിന്റെ വൈവിദ്ധ്യം കൊണ്ടും തുറന്ന നിരൂപണസ്പര്ശം കൊണ്ടും ശ്രദ്ധേയമായ പുസ്തകമാണ്. 2012 ജോര്‍ജ് ഓര്‍വല്‍ പുരസ്കാരം ഇതിന് ലഭിക്കുകയും ചെയ്തു. ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ വേറിട്ടൊരു ഗ്രന്ഥത്തെക്കുറിച്ച് സൂചിപ്പിക്കുവാനുള്ള ശ്രമമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ദ മിഷനറി പൊസിഷന്‍-മദര്‍ തെരേസ ഇന്തിയറി ആന്റ് പ്രാക്ടീസ് (ഠവല ാശശ്ിമൃ്യ ജീശെശ്ി ങീവേലൃ ഠലൃലമെ ശി ഠവലീൃ്യ മിറ ജൃമരശേരല) എന്ന ഗ്രന്ഥം വളരെയധികം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുവാന്‍ സാധ്യയുള്ളതാണ്.
കത്തോലിക്കാ സഭ വിശുദ്ധിയുടെ സമുന്നത പദവിയിലേക്ക് ഉയര്ത്തപ്പെട്ടവളും 1979 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവുമായ ഒരു വ്യക്തിത്വത്തിന്റെ അത്രയ്ക്കൊന്നും അറിയപ്പെടാത്ത നിഗൂഢതകളിലേക്കാണ് ഹിച്ചന്‍സ് ഈ ഗ്രന്ഥത്തിലൂടെ കടന്നുചെല്ലുന്നത്. മദര്‍ തെരേസ ആരാധനയുടെ വളരെയധികം പ്രതികൂലമായ ഒരു തുറന്നു കാട്ടലായി അതിനുവേണ്ട എല്ലാവിധ തെളിവുകളുമായിട്ടാണ് ഹിച്ചന്‍സ് വായനക്കാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ലോകത്തിലെ പാവപ്പെട്ടവരുടെ സഹായിയായി നില്ക്കുന്ന ഈയൊരു വ്യക്തിത്വത്തിന് പിന്നില്‍ കറപുരണ്ട ഒരു ഭൂതകാലമുണ്ടെന്ന് നാം തിരിച്ചറിയുന്നു. ഏറെ വിഖ്യാതമായ ഒരു വിശ്വാസ പ്രതീകത്തെയാണ് താന്‍ നേരിടുന്നതെന്ന ധീരമായ കാഴ്ചപ്പാട് ഹിച്ചന്‍സ് ഇതിന്റെ രചനയിലുടനീളം കാത്തു സൂക്ഷിക്കുന്നുണ്ട്. അല്‍ബേനിയയില്‍ ജനിച്ച് കൊല്‍ക്കത്ത നഗരത്തില്‍ വളര്‍ന്നു പന്തലിച്ച ഈ കന്യാസ്ത്രീയുടെ ജീവിത പന്ഥാവുകള്‍ വളരെയധികം സങ്കീര്ണമായവയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴും അവരില്‍ സമര്‍പ്പിതമായ വിരോചിതമായ പദവിയെക്കുറിച്ചും അവര്‍ ധനം സമ്പാദിച്ചിരുന്ന നിഗൂഢ സ്രോതസ്സുകളെക്കുറിച്ചും ഹിച്ചന്‍സ് അന്വേഷിക്കുകയും തെളിവുകളിലൂടെ തനതായ അനുമാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
ദൈവത്തെ സ്നേഹിക്കുക, അതുവഴി പാവപ്പെട്ടവന്റെ വേദനയറിഞ്ഞ് അതിനുവേണ്ടി തന്റെ മൂല്യങ്ങളേയും സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുക എന്ന മഹത് ലക്ഷ്യവുമായി ഇറങ്ങിയ ഈ വനിതയുടെ യശസ്സ് അനര്‍ഹമായ ഒരു തലത്തിലൂടെ സമാഹരിക്കപ്പെട്ടതാണോ എന്ന സംശയവും നിലനില്ക്കുന്നു. മൂന്നാം ലോകവ്യഥകളുടെ ആശ്വാസത്തിനായി പോരാടിയെന്ന് അഭിമാനിക്കുന്ന ഈ വ്യക്തിത്വത്തിന്റെ കറുത്ത നിഴലുകള്‍ വീണ ഭൂതകാലം എല്ലാ വിശ്വാസപ്രമാണങ്ങള്‍ക്കും പൊരുത്തപ്പെടാത്ത ഒന്നായി മാറിയതെങ്ങനെയെന്നും ഹിച്ചന്‍സ് അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായ ഒരു മതമേധാവിത്വത്തിന്റെ പരിരക്ഷയില്‍ നിറഞ്ഞുനിന്ന ഒരു കന്യാസ്ത്രീയുടെ ഇന്ത്യയില്‍ വന്നതിനുശേഷമുള്ള ജീവിതസമസ്യകള്‍ കൂടുതലൊന്നും വെളിപ്പെടുത്താത്ത അല്ലെങ്കില്‍ ഉത്തരം കണ്ടെത്താത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. ജനന നിയന്ത്രണത്തിനും ഗര്‍ഭം അലസിപ്പിക്കലിനുമെതിരെ പടവാളുയര്‍ത്തിയ ഈ വ്യക്തിത്വം സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് തെല്ലും പൊരുത്തപ്പെട്ടു പോകാനാവാത്ത ഒരവസ്ഥയില്‍ എത്തിനില്‍ക്കുന്നതിന്റെ ചരിത്രവും ഹിച്ചന്‍സ് അനാവരണം ചെയ്യുന്നുണ്ട്. സമ്പത്തിന്റെ പ്രതീകമായ ഒരു പാശ്ചാത്യലോകത്തിന്റെ അവബോധത്തിന്റെ അടിമയായി മൂന്നാംലോകത്തില്‍ ഒരു പബ്ലിക് റിലേഷന്‍സ് പ്രതീകമായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതിനുവേണ്ടി നിയമവിരുദ്ധമായി സമാഹരിച്ച സമ്പത്തിന്റെ ദൂഷിതവലയങ്ങള്‍ എല്ലാമിവിടെ തുറന്നുകാട്ടുന്നു.
ഒരു അത്ഭുത സംഭവമെന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിന്റെ ആദ്യം കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ മദര്‍ തെരേസയെ ഒരു അമാനുഷിക സൃഷ്ടിയായി വിശേഷിപ്പിക്കപ്പെട്ടതിലേക്ക് നയിക്കുന്ന ചില ഏടുകളാണ് 1971 ല്‍ മാര്ക്കൊം മഗ്ഗറിഡ്ജിന്റെ ദൈവത്തിനുവേണ്ടി മനോഹരമായ ചിലത് (ടീാലവേശിഴ ആലമൗശേളൗഹ ളീൃ ഏീറ) എന്ന ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി സ്വരൂപിക്കപ്പെട്ട ചില നിഗമനങ്ങളില്‍ നിന്നാണ് കടന്നുവരുന്നത്. അതില്‍ മദറുമായി ബന്ധപ്പെട്ട അത്ഭുതസംഭവം നടന്നുകഴിഞ്ഞിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. ബിബിസി ചാനലില്‍ ഒരു ഡോക്യുമെന്ററിയായി വന്നതിനെ ആസ്പദമാക്കിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഇവര്‍ക്ക് ദിവ്യമായ ഒരു പരിവേഷം പകര്‍ന്നുകൊടുക്കുവാന്‍ ഇത് ഏറെ സഹായകമാവുകയും ചെയ്തു. അര്‍ദ്ധപട്ടിണിക്കാരും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുമായ മനുഷ്യരുടെ യാതനകള്‍ നിറഞ്ഞ ജീവിതത്തിന് സാന്ത്വനം പകരുവാന്‍ കൊല്‍ക്കത്ത നഗരത്തെ കേന്ദ്രീകരിച്ച് അവര്‍ നടത്തുന്ന കര്‍മ്മങ്ങള്‍ അമാനുഷികമായ ചില ദൃശ്യങ്ങളുടെ സഹായത്തോടെ ചിത്രീകരിക്കുവാന്‍ കഴിഞ്ഞത് മദറിനും ഏറെ സഹായകമായി. പില്ക്കാലത്ത് ഹിച്ചന്‍സ് തന്നെ കൊല്‍ക്കത്തയും മദറിന്റെ ആശ്രമവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മദറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ കണ്ടതിന് കടകവിരുദ്ധമായിരുന്നു. ബോസ് റോഡിലെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്ദര്‍ശിച്ചപ്പോള്‍ ഹിച്ചന്സിന് ഞെട്ടലാണുണ്ടായത്. ഏറെ അത്ഭുതപ്പെടുത്തിയത് മരിക്കുന്നവരുടെ ഭവനം (ഒീാല ളീൃ ഉ്യശിഴ) എന്ന യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന കഥകളാണ്. അരണ്ട വെളിച്ചം മാത്രമുള്ള ഉയര്‍ന്ന ചുമരുകളും ചെറിയ ജാലകങ്ങളുമുള്ള ഒരു വലിയ മുറി. അതിന് ദുരന്തപൂര്‍ണമായ നിരവധി കഥകള്‍ പറയുവാനുള്ളതുപോലെ തോന്നി. അവിടത്തെ കാഴ്ചകള്‍ ഫിലിമില്‍ പകര്‍ത്തുന്നതും അസാധ്യമാണെന്ന് നേരത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. മദര്‍ തെരേസ സ്വയം മരിക്കുന്നവരുടെ ഭവനമെന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥലം രോഗികളായി അവശതയനുഭവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴികള്‍ തുറന്നുകൊടുക്കുന്ന ഒന്നാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. മാല്‍ക്കൊം അവിടെ കൊഡാക്ക് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മദറിന്റെ ശിരസ്സിന് ചുറ്റുമായി ഒരു അത്ഭുത പ്രകാശവലയം ഒപ്പിയെടുത്തതായി അവകാശപ്പെടുന്നുണ്ട്. അത് അത്ഭുതകരമായിരിക്കുന്നു. അസാധാരണമായിരിക്കുന്നു. ഈയൊരു അത്ഭുതദൃശ്യത്തിന് സാക്ഷിയാകേണ്ടിവന്നതില്‍ മാല്‍ക്കൊം വളരെയധികം ആഹ്ലാദത്തിമിര്പ്പിലുമായിരുന്നു.
പ്രസിദ്ധ തത്ത്വചിന്തകയും എഴുത്തുകാരിയുമായ സൈമണ്‍ വീല്‍ പറഞ്ഞതിങ്ങനെ. ക്രിസ്ത്യാനിറ്റി അടിമകള്ക്കുവേണ്ടിയുള്ള ഒരു മതമാണ്. അതുകൊണ്ട് നാം സ്വയം യാചകരോ അടിമകളോ ആയി മാറേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ അനുധാവനം ചെയ്യുവാന്‍ ഇങ്ങനെയൊരു മാറ്റം ഉണ്ടായേ തീരൂ. വേണ്ടത്ര ചികിത്സ ലഭിക്കാതെ മരണത്തിലേക്ക് തള്ളിവിടുന്ന പല രോഗികളേയും അവിടെ കണ്ടിരുന്നു. രോഗികള്‍ക്ക് വേണ്ട ഡ്രിപ്പ് സൂചികള്‍ കഴുകി സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടു. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു കന്യാസ്ത്രീയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. “അതില്‍ യാതൊരര്‍ത്ഥവുമില്ല. പോരെങ്കില്‍ ഇവിടെ അതിനൊന്നും സമയവുമില്ല.” ശസ്ത്രക്രിയ വേണ്ട രോഗികളെ അതിന് ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ മൃതഭവനത്തില് തന്നെ കിടത്തിയിരിക്കുന്നു. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഹിച്ചന്‍സ് എടുത്തുകാണിക്കുന്നുണ്ട്.
പുസ്തകത്തില്‍ പിന്നീട് നാം കാണുന്നത് മദര്‍ തെരേസയുടെ സാമ്പത്തിക സ്രോതസ്സുകളും അവയുടെ ഉടമകളായ മനുഷ്യരുടെ. അവരില്‍ ഏകാധിപതികളുണ്ട്. രാഷ്ട്രീയക്കാരുണ്ട്, സമൂഹത്തിലെ കാപട്യങ്ങളുടെ രക്ഷകരായ കിരാതന്മാരായ മനുഷ്യരുണ്ട്. വിവരണങ്ങളാണ്. ഹെയ്ത്തിയിലെ ഏകാധിപതി മിഷെലി ദുവെലിയറുണ്ട്. അല്‍ബേനിയന്‍ സമഗ്ര കമ്മ്യൂണിസ്റ്റ് ഏകാധിപതിയും ലക്ഷക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തി അവരുടെ ധനവും വസ്തുവകകളും കൈക്കലാക്കിയ ചരിത്രമുള്ള എന്വര്ഹോസ്കയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇവരുടെ സല്‍ക്കാര പരിപാടികളിലും ആതിഥ്യങ്ങള്‍ സ്വീകരിക്കുകയും അമിതമായ ധനം സമ്പാദിക്കുകയും ചെയ്ത മദറിന് അതിനെപ്പറ്റി ഓര്‍ത്ത് യാതൊരു വിഷമവും തോന്നുന്നില്ല. കൊള്ളക്കാരില്‍ നിന്നും പങ്കുപറ്റിയ ധനം എവിടെ. ആര്‍ക്കുവേണ്ടി ഉപയോഗിച്ചു എന്നുള്ളതിന്റെ പൊരുത്തമുള്ള വിശദീകരണങ്ങളുമില്ല. മിഷനറി ശാഖകളില്‍ നിന്നുണ്ടാകുന്ന ആവശ്യങ്ങള്‍പോലും ധാരാളം പണം കൈയിലുള്ളപ്പോഴും അവര്‍ നിരാകരിച്ചതിന്റെ തെളിവുകള്‍ ഹിച്ചന്‍സ് നിരത്തുന്നുണ്ട്.
1992 ല്‍ അയര്‍ലന്റില്‍ നടന്ന ഒരു തുറന്ന മതപരിപാടിയില്‍ ഗര്‍ഭമലസിപ്പിക്കലിനും ഗര്‍ഭനിരോധന മാര്ഗ്ഗങ്ങള്ക്കുമെതിരെ ആഞ്ഞടിച്ച മദര്‍ അടുത്തിടെ അവിടെവച്ചു മരണപ്പെട്ട ഇന്ത്യന്‍ വനിത സവിതയുടെ ആത്മാവിന് മുമ്പില്‍ ഒരുപക്ഷെ ഒരു അനാഥ പ്രതീകംപോലെ നില്ക്കുമായിരുന്ന വലിയ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടവര്‍ പറഞ്ഞു. നമുക്ക് നമ്മുടെ വിശുദ്ധ മാതാവിനോട് വാഗ്ദാനമായി പറയാം. ഇവിടെ ഒരൊറ്റ ഗര്ഭമലസിപ്പിക്കലിനോ ഗര്‍ഭനിരോധനഗുളികയുടെ ഉപയോഗമോ നാം അനുവദിക്കാന്‍ പോകുന്നില്ല. അന്ധമായ വിശ്വാസത്തിന്റെ കപടമായ മുഖമാണിവിടെ ദര്‍ശിക്കുവാന്‍ കഴിയുന്നത്.
1992 ല്‍ അമേരിക്കയില്‍ നടന്ന വലിയ കപടമായ ധനസമ്പാദനത്തിന്റെ ഉത്തരവാദിയായ കീറ്റിംഗ് അറസ്റ്റിലായപ്പോള്‍ അയാള്‍ക്കുവേണ്ടി മദര്‍ ആ കേസ് കേട്ടിരുന്ന ന്യായാധിപനയച്ച കത്തിന്റെ കോപ്പിയും ഹിച്ചന്‍സ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അയാളുടെ പ്രസിദ്ധമായ ലിങ്കണ്‍സ് സേവിംഗ്സ് ആന്‍ഡ് ലോണ്‍ വഴി ലക്ഷക്കണക്കിന് സാധാരണക്കാര്‍വരെ കബളിപ്പിക്കപ്പെട്ടു. ഒന്നേകാല്‍ മില്യന്‍ ഡോളര്‍ സഹായധനമായി അയാളില്‍നിന്ന് പറ്റിയ മദറിന് ഇത് ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്വതന്ത്രസേവനം ചെയ്ത കീറ്റിംഗ് തെറ്റു ചെയ്താല്‍ അത് തെറ്റല്ലാതാകുമോ?
- വൈക്കം മുരളി
(പുസ്തക നിരൂപകനായ ലേഖകന്‍ കലാ കൗമുദി വാരികയില്‍ എഴുതിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: