കൊച്ചി: കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ സംഘടിപ്പിച്ച ജയില്‍ ദിനാഘോഷം അന്തേവാസികള്‍ക്ക് ആനന്ദമായി. തടവുകാരുടെ മാനസിക സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനായി സംഘടിപ്പിച്ച ജയില്‍ ദിനാഘോഷം ബെന്നി ബഹനാന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി അന്തേവാസികളെ മാറ്റുന്നയിടമായി ബോസ്റ്റല്‍ സ്കൂള്‍ മാറണമെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: എല്‍ദോസ് കുന്നപ്പിള്ളില്‍ മുഖ്യാതിഥി ആയിരുന്നു. തൃക്കാക്കര നഗരസഭാ ചെയര്മാന് പി.ഐ. മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ജയില്‍ ഡയറക്ടര്‍ ജനറല്‍ അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ: സാജിത സിദ്ദിഖ്, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ എം.വി.പ്രഭുകുമാര്‍, ജയില്‍ ഡിഐജി. കെ. രാധാകൃഷ്ണന്, ജില്ലാ സാക്ഷരത മിഷന് കോ- ഓഡിനേറ്റര്‍ കെ.വി. രതീഷ്, കെ. പ്രകാശ്, കെ.എം. കമറുദീന് എന്നിവര്‍ സംസാരിച്ചു. ജയില്‍ സൂപ്രണ്ട് എം. ബാബൂരാജ് സ്വാഗതവും, ജെ. ലോറന്‍സ് നന്ദിയും പറഞ്ഞു. സമ്മേളനത്തെ തുടര്‍ന്ന് ജയിലിലെ അന്തേവാസികളുടെ ഗാനമേള, മിമിക്രി,ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: