മലപ്പുറം: ഭരതനാട്യത്തിലെ ബാങ്കുവിളി വിവാദമാകുന്നു. ജില്ലാ കലോത്സവത്തില്‍ പന്ത്രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മത്സരാര്‍ത്ഥി കോടതി വിധി സമ്പാദിച്ചാണ് മത്സരത്തിനെത്തിയത്. ഈ കുട്ടിയെ പരിശീലിപ്പിച്ചിരുന്ന നൃത്താധ്യാപകന്റെ സുഹൃത്തിന്റെ ഭാര്യ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നുവെന്നും ഈ സ്വാധീനമാണ് വിധി നിര്‍ണ്ണയത്തില്‍ നിര്ണ്ണായകമായതെന്നുമാണ് സൂചന. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റു മത്സരാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം ബാങ്കുവിളിപോലെ പവിത്രമായ കാര്യങ്ങള്‍ കലോത്സവത്തിലെ വിജയത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന രീതിക്കെതിരെ മുസ്ലീം മത പണ്ഡിതന്മാര്ക്കിടയിലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: