തൃപ്പൂണിത്തുറ: ഭാരതീയര്‍ പവിത്രമായി കരുതുന്ന തുളസിച്ചെടി യൂറോപ്യന്‍ ക്ലോസറ്റിനുള്ളില്‍ വളര്‍ന്നു നില്ക്കുന്നതായി ചിത്രീകരിച്ചുകൊണ്ടുള്ള പെയിന്റിങ്ങ് വന്‍ പ്രതിഷേധത്തിനു വഴിതെളിച്ചു. തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹില്‍പാലസില്‍ സംഘടിപ്പിച്ചിരിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് ഫ്ലവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആര്‍എല്‍വി കോളേജ് ഒരുക്കിയ പവലിയനിലാണ് അപമാനം വരുത്തുന്ന തരത്തിലുള്ള പെയിന്റിങ്ങ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ 12ന് ആരംഭിച്ച ഫ്ലവര്ഷോയോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും ആരംഭിച്ചിരുന്നു. കാണികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് വിവാദ ചിത്രം പ്രദര്ശിപ്പിച്ചുവന്നത്. ജനങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ ചിത്രപ്രദര്‍ശനം തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണി മുഴക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്രെ. ക്ലോസറ്റിനുള്ളല് നട്ടിരിക്കുന്ന തുളസിച്ചെടി വേരുകള്‍ വളര്‍ന്ന് പുത്തുനില്ക്കുന്നതായിട്ടാണ് ചിത്ര രചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: