ആലുവ: ഗാര്‍ഹിക പീഡനത്തിന് ഇരകളായ സ്ത്രീകള്‍ക്ക് സാന്ത്വനവുമായി ഡെര്മാര്ക്ക് സംഘം ജനസേവശിശുഭവനില്‍ എത്തി. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഭര്ത്താക്കന്മാരുടെ ദുഷ്ട പ്രവര്‍ത്തികള്‍ മൂലം ഗാര്‍ഹിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് സാന്ത്വനവുമായാണ് സ്ത്രീകളടങ്ങിയ ഒന്‍പതംഗ ഡെന്മാര്ക്ക് സംഘം ജനസേവയിലെത്തിയത്. ഡെര്മാര്ക്കിലെ കാരവന്റേയ്സര് എന്ന സംഘടനയിലെ അംഗങ്ങളാണ് ഈ സംഗത്തില്പ്പെട്ടവര്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ദുരിതമനുഭവിയ്ക്കുന്ന സ്ത്രീകളെയും അമ്മമാരേയും കണ്ടെത്തി അവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ശരീരമാസകലം പൊള്ളലേല്‍ക്കുകയും ചികിത്സയ്ക്ക് ശേഷം ജനസേവശിശുഭവനില്‍ അഭയം തേടുകയും ചെയ്ത അശ്വതിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഡെന്മാര്ക്ക് സ്വദേശികളായ ജന്നിമിയര്, ഫ്രബിന്സ്റ്റോംസ്, ജാനറ്റ് എമി, ലോവമൊസാനി, പ്രിയ റാപ്മാനര്, ആനി ഹോജണ്, ഡോണി സാസന്‍, ആസ്ലീസ് ഗ്രവേസ, വെര്സൂലകുബ്ലി എന്നിവരാണ് ഡെന്മാര്ക്ക് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: