തിരുവനന്തപുരം: പതിനെട്ട് പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് എറണാകുളത്ത് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. യുവജനോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും. 1000 രൂപ 2000 ആയും 900 രൂപ 1800 രൂപയായും 600 രൂപ 1200 രൂപയായും വര്‍ധിപ്പിക്കും. നിയമസഭാസമ്മേളനം അടുത്ത മാസം ഒന്നു മുതല്‍ 21 വരെ ചേരും. ബജറ്റ് സമ്മേളനം മാര്‍ച്ചില്‍ ചേരാനും തീരുമാനമായി. വരള്‍ച്ചയും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. ഈ മാസം 23നാണ് യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: