ഹൈദരാബാദ്: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗത്തിന് ജയിലിലടക്കപ്പെട്ട മജ്ലിസ് ഇ ഇത്തഹദ് ഉല് മുസ്ലിമന് നേതാവ് അക്ബറുദിന്‍ ഒവൈസിയെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഒവൈസിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പുലര്‍ച്ചെ 4.30 ന് നിര്‍മല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷമാണ് അദിലാബാദ് ജില്ലാ ജയിലിലേക്ക് ഒവൈസിയെ മാറ്റിയത്.ഡിസംബര്‍ 22 ന് മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള വിവാദ പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന് പറയുന്ന ഒവൈസി പ്രസംഗം മറന്നതായി അഭിനയിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കുക, മതസ്പര്‍ധ വളര്‍ത്തുക, വ്യത്യസ്തമത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി കലാപം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഒവൈസിക്കെതിരെകേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: