അങ്കമാലി: സംസ്ഥാനത്തെ തന്നെ ബാധിച്ചിട്ടുള്ള അങ്കമാലി ടൗണിലെ രൂക്ഷമായ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ചിലവ് കുറഞ്ഞതും ഉടന്‍ പ്രാബല്യത്തില്‍ വരുത്താവുന്നതുമായ ഫോര്‍മുല കറുകുറ്റി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് ജെ. പൈനാടത്ത് വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. മറ്റു സ്റ്റേറ്റുകളില്‍ വിജയകരമായി യാത്രാകുരുക്കുകള്‍ ഒഴിവാക്കിയിരുന്ന ട്രാഫിക് നിയന്ത്രണമാണിത്. എറണാകുളം ജില്ലയുടെ വടക്കേ അതിര്‍ത്തിയും എം. സി. റോഡിന്റെ തുടക്കവുമായ എന്‍എച്ച് 47 അങ്കമാലിയില്‍ നാള്‍ക്കുനാള്‍ പെരുകിവരുന്ന ഗതാഗതകുരുക്കുമൂലം ജനം വലയുകയാണ്. ഇതിന് പരിഹാരമായി അങ്കമാലി ടൗണിലെ 800 മീറ്റര്‍ വരുന്ന ഭാഗത്ത് വാഹനങ്ങളുടെ ക്രോസിംഗ് ഒഴിവാക്കികൊണ്ടുള്ള ഒരു ഫോര്‍മുലയാണ് അവതരിപ്പിച്ചിട്ടുള്ളത്. ടി.ബി. ജംഗ്ഷന്, അങ്കമാലി ടൗണ്‍ ജംഗ്ഷന്, ബാങ്ക് ജംഗ്ഷന്, പഴയ മാര്‍ക്കറ്റ് റോഡ് കവല ഈ സ്ഥലങ്ങളിലെ ക്രോസിംങ്ങ് ഒഴിവാക്കുന്നതിന് കവലകള്‍ ക്ലോസ് ചെയ്തിട്ടുള്ളതാണ് രൂപരേഖ. ഇതില്‍ ടി. ബി. ജംഗ്ഷനില്‍ എത്തിച്ചേരുന്ന അങ്ങാടിക്കടവ് ഭാഗത്തുനിന്നുള്ള വണ്ടികള്‍ വടക്കോട്ട് തിരിഞ്ഞ് രൂപരേഖപ്രകാരം ഉണ്ടാക്കുന്ന കെ. ജി. ഹോസ്പിറ്റല്‍, യുടേണ്‍ തിരിഞ്ഞ് തെക്കോട്ട് പോകേണ്ടതും പെരുമ്പാവൂര്‍, മഞ്ഞപ്ര ഭാഗത്തുനിന്നും വരുന്ന വണ്ടികള്‍ രൂപരേഖപ്രകാരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുമ്പില്‍ ഉണ്ടാക്കുന്ന റൗണ്ട് ചുറ്റി എറണാകുളത്തിനും തൃശൂരിനും പോകേണ്ടതുമാണ്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഇതേ സ്റ്റാന്‍ഡ് ചുറ്റി വേണം. എറണാകുളം ഭാഗത്തുനിന്നും വരുന്ന വണ്ടികള്‍ റൗണ്ട് ചുറ്റി പെരുമ്പാവൂര്‍ ഭാഗത്ത് പോകേണ്ടതാണ്. എംസി റോഡില്‍ പെരുമ്പാവൂരില്‍നിന്നും വരുന്ന വണ്ടികള്‍ തൃശൂര്‍ ഭാഗത്തേയ്ക്കുള്ളത് എല്‍.എഫ്. ജംഗ്ഷനില്‍ തിരിഞ്ഞ് വണ്‍വേയായി ടിബി ജംഗ്ഷനില്‍ എത്തി എറണാകുളം ഭാഗത്തേയ്ക്കുള്ളത് ഓലിയന്‍ കപ്പേള വഴി പോകേണ്ടതും ബാങ്ക് കവലയിലെത്തി തെക്കോട്ട് വരേണ്ടതുമാണ്. റൗണ്ട് കഴിഞ്ഞ് തെക്കോട്ട് വരുന്ന വാഹനങ്ങള്‍ വടക്കോട്ട് ബാങ്ക് ജംഗ്ഷനില്‍നിന്നും 100 മീറ്റര്‍ മാറി തുറക്കുന്ന യുടേണ്‍ വഴി തിരിഞ്ഞു പോകേണ്ടതുമാണ് എന്നാണ് ഫോര്‍മുലയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: