കൊച്ചി: മാനസികരോഗികളോടുള്ള സമീപനം സ്നേഹത്തിലധിഷ്ഠിതമായിരിക്കണമെന്ന് മേയര്‍ ടോണി ചമ്മണി. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൈക്ക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്കിസൊഫ്രീനിയ മാനസിക രോഗത്തിന്റെ നൂതന ചികിത്സാരീതികളെക്കുറിച്ച് നടത്തിയ ഏകദിന സെമിനാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ: ടി.വില്ല്യംകാര്പന്റര് മഖ്യപ്രഭാഷണം നടത്തി. മനസ്സും ചിന്തയും തകിടം മറിയുന്ന അത്യന്തം ഗുരുതരമായ മാനസിക രോഗമാണ് സ്കിസൊഫ്രീനിയ. ചിന്തകള്‍ക്ക് വ്യതിയാനം സംഭവിക്കുന്ന ഈ രോഗം ആര്‍ക്കും എപ്പോഴും വരാവുന്നതാണ്. സംശയമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കേരളത്തില്‍ സമീപകാലത്തായി ഇത്തരം രോഗികള്‍ കൂടിവരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമൃതയില്‍ സ്കിസൊഫ്രീനിയ ചികിത്സയില്‍ ഹോളിസ്റ്റിക് ചികിത്സയും ഉള്‍പ്പെടുത്തി നവീനമായ ചികിത്സ തുടങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നു മുഖ്യപ്രഭാഷണത്തില്‍ കാര്‍പന്റര്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കോലഞ്ചേരി മെഡിക്കല്‍ കേളേജ് സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. കുരുവിളമാത്യു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. കെ.പ്രവീണ്‍ലാല്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിട്ടി സെക്രട്ടറി ഡോ. ഡി രാജു, കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ശാന്തകുമാര്‍ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അമൃതസ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍നായര്‍, സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. കേശവന്കുട്ടിനായര്, ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. സോമസുന്ദരം, അമൃത കോളേജ് ഓഫ് നഴ്സിങ്ങ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ടി.മോളി, ഡോ. ദിനേശ്.എന്‍., ഡോ. ബിന്ധുമേനോന്, ഡോ. ചിത്രവെങ്കടേശ്വരന് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: