കോഴിക്കോട്: പാക്കിസ്ഥാന് വഞ്ചന കാണിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ പാക് സൈന്യം ഭാരതഭടന്മാരെ ക്രൂരമായി കൊലചെയ്ത അതേ കാലയളവില്‍ പാക് ആഭ്യന്തരമന്ത്രി ഭാരതം സന്ദര്‍ശിച്ചിരുന്നു. അന്ന് തനിക്കും ആഭ്യന്തര മന്ത്രിക്കും പാക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കിയിരുന്നു.ചര്‍ച്ചകള്‍ സൗഹാര്‍ദപരമായിരുന്നു. എന്നാല്‍ പാക്സൈന്യത്തിന്റെ നിലപാട് വഞ്ചനാപരമായി കരുതുന്നില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും പാക്കിസ്ഥാനുമായി നിലമെച്ചപ്പെടുത്താന്‍ ശ്രമിക്കും. പാക് മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു. അത് തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭാരത ആഭ്യന്തര മന്ത്രി താമസിയാതെ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നും മുലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: