ഛണ്ഡീഗഡ്: കൊലപാതകക്കേസില്‍ അറസ്റ്റിലായ ഹിമാചല്‍പ്രദേശ് എംഎല്‍എ രാം കുമാര്‍ ചൗദരിയുടെ പോലീസ് കസ്റ്റഡി നീട്ടി. ഹരിയാന സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ചൗദരി നിയമനടപടി നേരിടുന്നത്. ചൗദരിയുടെ പോലീസ് റിമാന്‍ഡ് കാലാവധി നാലു ദിവസം കൂടി നീട്ടിയതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. പഞ്ച്ഗുള പ്രാദേശിക കോടതിയിലാണ് ചൗദരിയെ ഹാജരാക്കിയത്.
24കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ചൗദരി കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജനുവരി എട്ടിനാണ് ചൗദരി പഞ്ച്ഗുള കോടതിയില്‍ കീഴങ്ങിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: