ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ദുരിതം വിതച്ചു തുടരുന്ന അതിശൈത്യം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചു. 11 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായും 19 ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. മഹാനന്ദ എക്സ്പ്രസ് അടക്കമുള്ള 11 ട്രെയിനുകള്‍ 30 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. സീമഞ്ചല്‍, മഗാദ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ പത്തു മണിക്കൂര്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അറിയിച്ചു. തൂഫാന് എക്സ്പ്രസ്, ലിച്ചിവി എക്സ്പ്രസ്, ലാല്‍ ക്വില എക്സ്പ്രസ് അടക്കമുള്ള 11 ട്രെയിനുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: