വ്യത്യസ്ത പരിതസ്ഥിതികളോടുകൂടിയ ബാഹ്യലോകത്തിലെ വസ്തുക്കളും ജീവികളുമായി ബന്ധമുണ്ടാവുമ്പോഴേ മനുഷ്യ കര്മപരനാവുന്നുള്ളൂ. ഏകാന്തമായ ഒരു ദ്വീപില്‍ തനിച്ചാണെങ്കിലും ഒരാള്‍ക്ക് ത്വരിതതരമായ ഭയപരിഭ്രമങ്ങളും നിരാശയും കൂടാതെ ജീവിക്കാനാവണമെങ്കില്‍ ഫലപ്രദമായും ബുദ്ധിപൂര്‍വമായും സ്വന്തം ഭാഗധേയത്തെ നേരിടേണ്ടിവരുന്നു. ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കളുമായോ, സ്വന്തം ഹൃദയാന്തര്ഭാഗത്തിലെ ആശയങ്ങളും വിചാരങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്താതെ ഈ ലോകത്തില്‍ യാതൊരാള്‍ക്കും ഒരു നിമിഷനേരത്തേക്ക് പോലും ജീവിക്കാനാവില്ല.
അതിനാല്‍ ഇച്ഛാപൂര്വമായല്ല, ജീവിതനിയമത്തിന്റെ നിര്ബന്ധസ്വഭാവത്തിന് വഴങ്ങേണ്ടിവരുന്നത് നിമിത്തം ജീവിത്തിലെ ഓരോ നിമിഷത്തിലും ഓരോരുത്തരും ലോകാനുഭവങ്ങളെ അഭിമുഖീകരിക്കുകതന്നെ വേണം. എന്നാല്‍ അവയെ നേരിടുന്നതില്‍ അയാള്‍ക്ക് വേണ്ടത്ര സാമര്‍ത്ഥ്യവും, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും, സുദൃഢമായ ഇച്ഛാശക്തിയും, സമചിത്തതയും, സത്യഗ്രഹണപാടവവും ഉണ്ടെങ്കില്‍ യാതൊരു സംഭവഗതിക്കും അയാളെ നിരാശനാക്കാനോ അടിമപ്പെടുത്താനോ കഴിയില്ല. പക്ഷേ, പരിതസ്ഥിതികളുടെ പൈശാചികവീക്ഷണമാത്രത്താല്ത്തന്നെ ഒരുവന് നിര്‍ഭാഗ്യവശാല്‍ ചൂളിപ്പോവുകയും ജീവിതത്തിന്റെ വശ്യഭീഷണികള്ക്ക് മുമ്പില്‍ വഴങ്ങുകയും ചെയ്യുന്നു. ജീവിതത്തിലെ സംജ്ഞാഹാനി ചെയ്യുന്നവരെയും ചുണകെട്ടവയുമായ നിരവധി പ്രശ്നങ്ങളുടെ കല്ലേറേറ്റവശനായ ആ മന്ദബുദ്ധി സ്വന്തം ജീവിതപരാജയങ്ങളില്‍ വീണടിത്തുടഞ്ഞ് തകര്‍ന്ന ഒരു സാഹസികനായിത്തീരുന്നു.
- – സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: