തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് വിഷയത്തില്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരം പരിപൂര്‍ണ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സമരം കൊണ്ട് എന്തു നേടിയെന്ന് ഇടതു സംഘടനകള്‍ ആലോചിക്കണം. ഏതെങ്കിലും പുതിയ കാര്യം നേടിയെടുക്കാന്‍ സമരം ചെയ്ത ജീവനക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സമരത്തെ ജനങ്ങളും ജീവനക്കാരും തള്ളിക്കളയുന്നതാണു കണ്ടെതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: