തൃശൂര്‍: മധുര സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. പാവറട്ടി പാങ്ങ് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുനാഥിനെയാണ് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. നാലുമാസം വിദേശത്തു ജോലി ചെയ്തിരുന്ന ഇയാള്‍ കേസില്‍ ഉള്‍പ്പെട്ടതോടെ വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് വിഷ്ണുനാഥിനെ അറസ്റ്റു ചെയ്തത്. കവര്‍ച്ചയ്ക്കു ശേഷം എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വീണ്ടും വിദേശത്തു പോകുന്നതിന് പാസ്പോര്‍ട്ടും രേഖകളും സംഘടിപ്പിക്കുവാന്‍ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: