തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ പറഞ്ഞു. സമരത്തോടു ധനമന്ത്രി കെ.എം. മാണി കാണിച്ച ജനാധിപത്യ സമീപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണിച്ചില്ല. പങ്കാളിത്ത പെന്ഷന് പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് ഡിവൈഎഫ്ഐ നിലപാട്. ഇക്കാര്യത്തില്‍ എല്ലാ യുവജന സംഘടനകളുമായി യോജിച്ചായിരിക്കും സമരം നടത്തുകയെന്ന് ടി.വി. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: