കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രോത്സവത്തിന് 18ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ദ്രവ്യ കലശാഭിഷേക ചടങ്ങുകള്‍ 16ന് തുടങ്ങും. 25നാണ് ആറാട്ട്. 18ന് രാത്രി 7.30നും 8നും ഇടയില്‍ കൊടിയേറ്റ്, സംഗീതാര്‍ച്ചന, ഭജന, കീബോര്‍ഡ് കച്ചേരി, നൃത്തസന്ധ്യ എന്നിവ ഉണ്ടാകും. 19ന് രാവിലെ 10.30ന് തുള്ളല്‍ ത്രയം. വൈകിട്ട് 6ന് ശാസ്ത്രീയ സംഗീതം അരങ്ങേറ്റം. രാത്രി 8ന് തായമ്പക, ക്ഷേത്രത്തിന് പുറത്ത് വടക്ക് വശത്ത് വൈകിട്ട് 6ന് സംഗീത കച്ചേരി, ഡിഎച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 6.45ന് ഗാനമേള, രാത്രി 9.30ന് മേജര്‍ സെറ്റ് കഥകളി, മൂന്നാം ദിവസം രാവിലെ 10.30ന് ഓട്ടന്‍ തുള്ളല്‍, വൈകിട്ട് 6ന് സംഗീത കച്ചേരി, 7.45ന് തിരുവാതിരകളി, കോലുകളി, രാത്രി 8.30ന് തായമ്പക, ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 6ന് രാഗസുധ, 7.30ന് ഭക്തിഗാനതരംഗണി ഡിഎച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 6.45ന് ഭരതനാട്യകച്ചേരി. എറണാകുളത്തപ്പന് ഹാളില്‍ രാത്രി 9.30ന് മേജര്‍ സെറ്റ് കഥകളി നാലാം ദിവസമായ 21ന് രാവിലെ 10.30ന് പ്രബന്ധകൂത്ത്, ക്ഷേത്രമതില്ക്കകത്ത് രാവിലെ 10.30ന് ഓട്ടന്‍ തുള്ളല്‍ വൈകിട്ട് 6 മുതല്‍ സംഗീതാര്‍ച്ചന. രാത്രി 8 മുതല്‍ ഡബിള്‍ തായമ്പക ക്ഷേത്രത്തിന് പുറത്ത് വടക്ക് വശത്ത് വൈകിട്ട് 6ന് സംഗീതാര്‍ച്ചന 7.30ന് നൃത്തനൃത്ത്യങ്ങള്‍ ഡിഎച്ച് ഗ്രാണ്ടില്‍ ഗാനമേള. അഞ്ചാദിവസം ചൊവ്വാഴ്ച രാവിലെ 10.30ന് പറയന്‍തുള്ളല്‍ വൈകിട്ട് 6ന് സംഗീതാര്‍ച്ചന 8.15ന് അഷ്ടപദി, രാത്രി 9.30ന് തായമ്പക. ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 6ന് സംഗീതാര്‍ച്ചന, 7.30ന് വീണക്കച്ചേരി, ഡിഎച്ച് ഗ്രൗണ്ടില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം വൈകിട്ട് 6.45 മുതല്‍. ആറാം ദിവസം 23ന് രാത്രി 11 ചെറിയ വിളക്ക്. 24ന് വൈകിട്ട് 3ന് പകല്‍പ്പൂരം, രാത്രി 9 മുതല്‍ ഗാനമേള രാത്രി 11ന് വലിയ വിളക്ക്, എട്ടാം ദിവസം വെള്ളിയാഴ്ച രാവിലെ 11 മുതല്‍ അക്ഷര ശ്ലോകസദസ്സ് വൈകിട്ട് 5ന് ഭജന. രാത്രി 7.30ന് കൊടിയിറക്കല്‍ ആറാട്ട് എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: