കൊച്ചി: എംജി റോഡില്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കാനിരിക്കേ റോഡിന് യാതൊരുവിധ തകരാറും ഇല്ലാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ ടാറിംഗ് നടത്തുന്നത് തികച്ചും അനാവശ്യവും ധൂര്‍ത്തുമാണെന്ന് നഗരത്തിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്തയോഗം കുറ്റപ്പെടുത്തി. മെട്രോ റെയില്‍ നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും എന്ന് ഡിഎംആര്‍സിയും ഇ.ശ്രീധരനും നല്കിയ ഉറപ്പ് നിലനില്ക്കുമ്പോള് ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം അനാവശ്യമായി നടത്തി വീണ്ടും പൊള്ളിച്ച് കളയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എംജി റോഡിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് നിവേദനം നല്ക്കുന്നതിനും യോഗം തീരുമാനിച്ചു.
ടിഡി റോഡ് സിറ്റിസണ്‍ വെയല്‍ഫയര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എസ്.ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ പി.രംഗദാസ പ്രഭു, എസ്.ബാലകൃഷ്ണന്, കുരുവിള മാത്യൂസ്, അഡ്വ.പി.ആര്.പത്മനാഭന്നായര്, ബെന്നിജോസഫ്, ജോപാലോക്കാരന്, എ.എ.അബ്ദുള്‍ റഷീദ് ഹാളി, വി.ഉപേന്ദ്രനാഥപ്രഭു, സി.ഡി.അനില്‍കുമാര്‍, ടി.എന്‍.പ്രതാപന്, ഡി.പി.പണിക്കര്‍, ടി.വി.പൗലോസ്, ഗോപിനാഥ കമ്മത്ത്, ഏലൂര്‍ ഗോപിനാഥ്, കെ.ലക്ഷ്മിനാരായണന്, പി.എ.ബാലകൃഷ്ണന് , ജിജി മോന് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: