ന്യൂദല്‍ഹി: ബാര്‍ ലൈസന്‍സിനു പരിഗണിക്കാത്തതിനെതിരേ സ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവികളുള്ള 18 ഹോട്ടല്‍ ഉടമകളാണു ഹര്‍ജി നല്‍കിയത്. ഹര്‍ജി ജനുവരി 18-ന് കോടതി പരിഗണിക്കും.
ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും സമയം വേണമെന്നു സംസ്ഥാന സര്‍ക്കാര്‍ 2012 സെപ്റ്റംബര്‍ 19-ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം എട്ടാഴ്ചത്തെ സമയം ജസ്റ്റിസ് എസ്.എസ്. നിജാര്‍ ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് അനുവദിച്ചിരുന്നു. നേരത്തേ സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ പരിഗണനിയിലുള്ള കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ അപേക്ഷകളില്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുക്കത്തതിനാലാണ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: