ആലപ്പുഴ: കായംകുളം ജനറല്‍ ആശുപത്രിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പുഴുക്കള്‍ കണ്ടെത്തി. ആശുപത്രി വളപ്പിലെ കുഴല്‍ കിണറില്‍ നിന്നും ശേഖരിക്കുന്ന വെള്ളത്തിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡ്, പേ വാര്‍ഡ് എന്നിവടങ്ങളിലാണ് വെള്ളം വിതരണം ചെയ്തത്. മുന്‍പും ആശുപത്രിയിലെ വെള്ളം മലിനമാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: