ഗുര്‍ദാസ്പൂര്‍:പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രത്രിയായിരുന്നു സംഭവം. സാത്താന്കോട്ടിലെ യുവതിയുടെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ ഗുരുദാസ്പൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു ഏഴ് പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. കേസില്‍ ഡ്രൈവറും കണ്ടക്ടറും അടക്കം ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: