പുത്തൂര്‍: സ്വാമി വിവേകാനന്ദന് കാലഘട്ടത്തിന്റെ സൃഷ്ടിയും പുതുയുഗത്തിന്റെ സ്രഷ്ടാവുമാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. അടിമത്വത്തിലായിരുന്ന രാജ്യത്തിന് ആത്മീയതയുടെ സിംഹഗര്‍ജനം കൊണ്ട് അദ്ദേഹം ആവേശം നല്കി. കൊടുങ്കാറ്റു പോലെ ലോകമെങ്ങും അദ്ദേഹത്തിന്റെ വാക്കുകള്‍ വീശിയടിച്ചു.
ഭാരതീയ സംസ്കാരത്തിന്റെ ദ്വിഗ്വിജയമായിരുന്നു അത്. വിവേകാനന്ദന് ഇല്ലായിരുന്നെങ്കില്‍ ഭാരതം സ്വതന്ത്രമാകുമായിരുന്നില്ല. സ്വാതന്ത്ര്യത്തിനായി പോരാടാനും മരിക്കാനും ആയിരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് വിവേകാനന്ദന്റെ വാക്കുകളാണെന്നും പി.കെ. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: