അഞ്ചല്‍: മതസൗഹാര്‍ദ്ദമെന്നത് പൊള്ളയായ സങ്കല്‍പ്പമാണെന്നും രണ്ട് തോടുകള്ക്കകത്തുള്ള മതങ്ങള്‍ തമ്മില്‍ ഇടിക്കുകയേയുള്ളുവെന്നും ചലച്ചിത്രസംവിധായകന്‍ രാജീവ് അഞ്ചല്‍. മതത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അകത്തുനിന്നും മനുഷ്യര്‍ സൗഹാര്‍ദ്ദത്തെ തേടി പുറത്തിറങ്ങണമെന്നും എന്നാല്‍ മാത്രമെ കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും മാറ്റാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചലില്‍ വിവേകാനന്ദകേന്ദ്രവും വിവേകാനന്ദസാധ്യായസമിതിയും ചേര്‍ന്ന് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുക്കന്മാര് അനേകമുണ്ടെന്ന് യോഗ്യരായ ശിഷ്യന്മാര്ക്കാണ് പ്രയാസമെന്ന് പറയാറുണ്ട്.
എന്നാല്‍ സ്വാമി വിവേകാനന്ദന് എന്ന യോഗ്യനായ ശിഷ്യനാണ് നമ്മുടെ മാതൃക. ശ്രീരാമകൃഷ്ണപരമഹംസര്‍ എന്ന ഗുരു തന്റെ ശിഷ്യനെ തന്നെക്കാളും വലിയ ആളാക്കി ഉയര്‍ത്തി. ഗുരു എന്ന തത്വത്തില്‍ നിന്നും അതിന്റെ മഹിമയില്‍ നിന്നും സമൂഹമെന്ന് ഒറ്റപ്പെട്ടോ അന്ന് നമ്മുടെ സംസ്കാരത്തിന് അപചയം നേരിട്ടുതുടങ്ങി. എല്ലാ കാര്യകര്‍ത്താക്കള്‍ക്കും നമുക്ക് ഗുരു ആവശ്യമാണ്. ഗുരു ഇല്ലാതെ ജീവിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമിജിയുടെ വേഷത്തെ പുറമേ കാണാതെ ഉള്ളിലേക്ക് നല്കാനായാല് ഇന്നത്തെ ഭ്രാന്തിനെ ഇല്ലാതാക്കാന്‍ കഴിയുന്ന ചികിത്സകരെ സൃഷ്ടിക്കാന്‍ കവിയും. വിവേകാനന്ദവേഷധാരികളായ കുട്ടികളോട് അദ്ദേഹം പറഞ്ഞു.
അഡ്വ.ജി.സുരേന്ദ്രന് അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സക്കീര്‍ ഹുസൈന്, എസ്. നിഷാകുമാരി, ബ്ലോക് അംഗം കെ.എന്‍.വാസവന്, അഡ്വ.ജി.അനില്‍കുമാര്‍, ജി.രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: