പാലക്കാട്: വിവേകാനന്ദന്റെ ആശയാദര്‍ശങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന ദൃഢപ്രതിജ്ഞയാണ് നാം എടുക്കേണ്ടതെന്ന് വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സി.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
സ്വാമിവിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുദിനം അധഃപതനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭാരതത്തെ രക്ഷിക്കുവാന്‍ വിവേകാനന്ദവാണിയാകുന്ന മൃതസഞ്ജീവനി മന്ത്രംകൊണ്ടു മാത്രമെ സാധ്യമാകൂ. ഒന്നരനൂറ്റാണ്ടുമുമ്പ് ജനിച്ച ഒരുമഹാമനീഷി ഇന്നും നമ്മുടെ മുമ്പില്‍ നന്മയുടെ പ്രതീകമായി നിലനില്ക്കുന്നുവെങ്കില് അതിനുകാരണം അദ്ദേഹം ലോകത്തിനു സംഭാവന ചെയ്ത തന്റെ മഹത്തായ സന്ദേശത്തിന്റെ ശക്തിയാണ്.
പതിനായിരക്കണക്കിനു വിവേകാനന്ദന്മാര് ഉയിര്ത്തെഴുന്നേല്ക്കുമ്പോള് അതിനെ തടഞ്ഞു നിര്‍ത്തുവാന്‍ ലോകത്തിലെ ഒരു അധമശക്തിക്കും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: