ചെന്നൈ: ഇന്ത്യയില്‍ താമസിച്ചിരുന്ന 1200 ലധികം ലങ്കന്‍ അഭയാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിപ്പോയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സംഘടനയുടെ പിന്തുണയോടെയാണ് ഇവരെ ശ്രീലങ്കയിലേക്ക് മടക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ ഏതാണ്ട് 1260 ലങ്കന്‍ തമിഴരാണ് തമിഴ്നാട്ടില്‍ എത്തിയത്. തമിഴ്നാട്ടിലെ വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇവരെ ലങ്കയിലെ അവരുടെ വീടുകളില്‍ എത്തിച്ചതായി യുഎന്‍ അറിയിച്ചു.
2011ല്‍ 1670 ഓളം അഭയാര്‍ത്ഥികള്‍ സ്വദേശത്തേക്ക് മടങ്ങിപ്പോയിരുന്നു. 2009 ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ തമിഴ് അഭയാര്‍ത്ഥികളെ ലങ്കയിലേക്ക് മടക്കി അയച്ചുകൊണ്ടിരിക്കുകയാണ്. 2040ഓളം അഭയാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നും മടക്കി അയച്ചതായാണ് യുഎന്‍ നല്കുന്ന കണക്കുകളില്‍ പറയുന്നത്. സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനുവേണ്ടിയുള്ള യാത്രാച്ചെലവുകള്‍ വഹിക്കുന്നതും യുഎന്‍ തന്നെയാണ്.
ഇന്ത്യയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 60000ത്തിലധികം പേരാണ് താമസിക്കുന്നത്. തമിഴ് അഭയാര്‍ത്ഥികളില്‍ 36ശതമാനവും ഇന്ത്യയിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: