ആലുവ: ചൊവ്വര മാതൃഛായ ബാലഭവനിലെ അമ്മ കുന്നുകര വയല്‍ക്കര അമ്മണത്ത് ചന്ദ്രമതിയമ്മ (84) അന്തരിച്ചു. കഴിഞ്ഞ 12 വര്‍ഷമായി മാതൃഛായയിലെ അന്തേവാസിയായിരുന്നു.
എറണാകുളം അമൃത ആശുപത്രിയിലെ ചികിത്സക്കിടെ ഇന്നലെ രാവിലെ 8നായിരുന്നു അന്ത്യം. 11 മണിയോടെ മാതൃഛായയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, അഖില ഭാരതീയ സീമജാഗരണ്മഞ്ച് സഹസംയോജകന് എ.ഗോപാലകൃഷ്ണന് എന്നിവര്‍ക്കുവേണ്ടി മൃതദേഹത്തില്‍ പട്ട് പുതച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, ജില്ലാ സംഘചാലക് ടി.ആര്.മുരളീധരന്, കാര്യവാഹ് സി.പി.അപ്പു, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.എസ്.സുനില്‍ കുമാര്‍, ഗ്രാമസേവാ സമിതി പ്രസിഡന്റ് വി.ജി.ശിവദാസ്, സെക്രട്ടറി കെ.പി.ശങ്കരന്, എന്‍എസ്എസ് യൂണിയന് കമ്മറ്റി അംഗം കെ.എസ്.ആര്.പണിക്കര്‍, മാതൃശക്തിക്കുവേണ്ടി എസ്.സീതാലക്ഷ്മി, മാതൃഛായക്കുവേണ്ടി സി.ജി.കേശവന്, ബാലഗോകുലം മാര്‍ഗദര്‍ശി പി.കെ.വിജയരാഘവന്, ശ്രീശങ്കരാചാര്യ വികസനസമിതി പ്രസിഡന്റ് പി.ആര്.കെ.മേനോന്, അമ്പാടി സേവാകേന്ദ്രത്തിനുവേണ്ടി എസ്.ദിവാകരന് പിള്ള, മാധവത്തിനുവേണ്ടി സുജാത, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമിതി അംഗം എസ്.ഗോപാലകൃഷ്ണന്, എന്‍ജിഒ സംഘ് ജില്ലാ ട്രഷറര്‍ ടി.ബി.ഹരി, ടി.എന്‍.പ്രകാശന്, എം.അച്യുതന് തുടങ്ങി ഒട്ടേറെപേര്‍ മാതൃഛായയില്‍ എത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
മൃതദേഹം രണ്ട് മണിയോടെ ആലുവ ടിഎന്‍എസ് ശ്മശാനത്തില്‍ സംസ്ക്കരിച്ചു. പരേതനായ കുന്നുകര ചേണാട്ട് പുത്തന്‍വീട്ടില്‍ പ്രഭാകരന് നായരാണ് ഭര്‍ത്താവ്. മക്കള്‍: പത്മകുമാര്‍ (എച്ച്എംടി), വിനയകുമാര്‍ (പ്രീമിയര്‍ ടയേഴ്സ്), പരേതനായ ജയകുമാര്‍. മരുമക്കള്‍: കമലാദേവി, ജയശ്രീ, വത്സലകുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: