ബെയ്ജിംഗ്: ചൈനയിലെ യുനാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 46 പേര് മരിച്ചു. മരിച്ചവരില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നു രാവിലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മൂന്നു പേരെ ഇനിയും കാണാനുണ്ട്. ആയിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. സൈനികരും അഗ്നിശമന സേനാംഗങ്ങളും ഖനിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധരായവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. പ്രവിശ്യയിലെ വിദൂരഗ്രാമമായ ഗവാപോ നിവാസികളാണ് ദുരന്തത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ദുരന്തം. 16 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: