ന്യൂദല്‍ഹി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം വരുന്ന അര്‍ധസൈനിക സേനാംഗങ്ങളെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇതോടെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ എണ്ണം 85000 കവിയും. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അധികസേനയെ വിന്യസിക്കും.ഒഡീഷ, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും അധികസേനയെ വിന്യസിക്കുക. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: