പെരുമ്പാവൂര്‍: പഞ്ചായത്ത് തലം മുതല്‍ മുകളിലേക്കുള്ള ജനപ്രതിനിധികളില്‍നിന്നും സേവനം ലഭിക്കേണ്ടത് ഓരോ ജനതയുടെയും അവകാശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചായത്ത്, നഗരസഭകളില്നിന്നാണ് ജനങ്ങള്‍ ഏറ്റവുമധികം സേവനം പ്രതീക്ഷിക്കുന്നത്. ഇത് കാര്യക്ഷമതയോടെ എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് നല്കാന് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും കഴിയണം. ഇത് സാധിക്കാതെ വരുമ്പോഴാണ് സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ അകലുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വാഴക്കുളം മാറമ്പിള്ളിയില്‍ പുതുതായി നിര്‍മ്മിച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നത്തുനാട് എംഎല്‍എ വി.പി.സജീന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം കെ.പി.ധനപാലന് എംപി നിര്‍വഹിച്ചു. മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പുതിയ ആംബുലന്‍സിന്റെ താക്കോല്‍ദാനം എം.എസ്.എന്‍.കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.എ.അബ്ദുള്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്.അബ്ദുള്‍ ജബ്ബാര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എം.അബ്ദുള്‍ സലാം, സ്വാഗതസംഘം കണ്‍വീനര്‍ വി.എസ്.നീലകണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഫണ്ടുകളുപയോഗിച്ച് 44 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സില്‍ 13 സ്റ്റാളുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: