ശാസ്താംകോട്ട: ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കില്‍ പങ്കെടുക്കാതെ അവധി നല്കി മുങ്ങിയ സിപിഎം അംഗമായ കോേ1ളജ് അധ്യാപകന് ശൂരനാട്ടെ വി.എസ് വിഭാഗത്തിന്റെ ദത്തുപുത്രന്.
സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഇയാളെ മേഖലയിലെ ദലിത് നേതാക്കളെ ഒറ്റപ്പെടുത്താനും ഇകഴ്ത്താനും വേണ്ടി ഒരുപറ്റം സിപിഎം നേതാക്കള്‍ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു.
അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനും പുരോഗമന കലാസാഹിത്യസംഘം ശൂരനാട് ഏരിയാ പ്രസിഡന്റുമായ പ്രൊഫ.വൈ. ജോയിയാണ് പണിമുടക്ക് ദിവസങ്ങളില്‍ അവധിയെടുത്ത് വിവാദ നായകനായിരിക്കുന്നത്. സിപിഎമ്മിലെ ഒരുവിഭാഗം ഇയാള്‍ക്ക് കുറഞ്ഞൊരുകാലം കൊണ്ട് സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കുകയായിരുന്നു. ഇപ്പോള്‍ ശൂരനാട് ഫാര്‍മേഴ്സ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ജോയി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാളെ പടിഞ്ഞാറ്റ കിഴക്ക് വാര്‍ഡില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശേരമം നടന്നിരുന്നു. ഒടുവില്‍ അണികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നേതൃത്വത്തിന് പിന്മാറേണ്ടി വന്നു.
കമ്മ്യൂണിസ്റ്റ് ബോധമില്ലാത്ത ധനാഢ്യരെ വഴിവിട്ട മാനദണ്ഡങ്ങളിലൂടെ പാര്‍ട്ടിക്കുള്ളിലേക്ക് കൊണ്ടുവന്ന് അടിസ്ഥാന വര്‍ഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്ന സിപിഎമ്മിന്റെ നവനിലപാടിന് ഉദാഹരണമാണ് ജോയിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിര്‍ണായക സമയത്ത് പാര്‍ട്ടിയെ ഒറ്റുകൊടുത്ത ഇയാള്‍ക്കെതിരെ സിപിഎമ്മിലെ ഒരുവിഭാഗം പോസ്റ്റര്‍ പ്രചാരണം തുടങ്ങി. ഇയാള്‍ അവധിയെടുത്ത് പണിമുടക്കില്‍ നിന്ന് ഒളിച്ചോടിയ വാര്‍ത്ത ഇന്നലെ ‘ജന്മഭൂമി’യാണ് പുറത്തു കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: